Wednesday, March 16, 2011

ഒരു ഓട്ടോഗ്രാഫിന്റെ ഓര്‍മ്മകള്‍ ...


നിന്നോട്‌ പറയാന്‍ കരുതി വച്ചതതൊക്കെയും
ഇവിടെ കുറിക്കുന്നു..........
"കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തു വച്ച ഒരു പേരുണ്ടായിരുന്നു.....

അതു നീന്റേതായിരുന്നു... ആയിരം രാത്രികളില്‍ മനസ്സില്‍
നീ ഒരു സ്വപ്നമായിരുന്നു.... നിന്നോട്‌ പറയാന്‍ കഴിയാത്തത്‌ ഞാന്‍
ഹൃദയക്ഷരങ്ങളാക്കുന്നു..."

ഒരുപാട്‌ നിറമുള്ള ഓര്‍മ്മകള്‍ ബാക്കിവച്ച്‌ നീ പിരിയുമ്പോഴും,
ചങ്ങാതീ......നീ സമ്മാനിച്ച വസന്തകാലത്തിണ്റ്റെ
വാടാത്ത പൂക്കളെന്നും എണ്റ്റെ-
മനസ്സിണ്റ്റെ ഒരു കോണില്‍ ഞാന്‍ സൂക്ഷിക്കും.. നിനക്ക്‌ യാത്രാമംഗളങ്ങള്‍.



“ഓര്‍ക്കാന്‍ ശ്രമിചില്ലെങ്കിലും മറക്കാന്‍ ശ്രമിക്കരുത് ” എന്ന്  നിന്റെ സ്വന്തം …………..
പഴയ ഓടോഗ്രഫിലെ വരികള്‍ അവനെ ഹൈസ്കൂള്‍ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് കൂടികൊണ്ടുപോയി. ഈ പഴയ പുസ്തക കെട്ടിനോപ്പം അഴിയുന്നത് പൊടിപിടിച്ചു കിടന്ന കുറെ ഓര്‍മ്മകള്‍, മറക്കാന്‍ ശ്രമിച്ചി കൊണ്ടിരുക്കുന്ന അല്ലെങ്കില്‍ മറക്കാന്‍ കഴിയാത്ത കുറെ ഓര്‍മ്മകള്‍.
മൂന്ന് വര്‍ഷത്തെ ഹൈസ്കൂള്‍ ജീവിതം, ഇണങ്ങിയും പിണങ്ങിയും കലഹിച്ചും കുറെ സുഹൃത്തുക്കള്‍. ആ ദിവസങ്ങളില്‍ എന്നോ അവള്‍ അവന്റെ മനസ്സില്‍ കൂടുകൂടി. പക്ഷെ അവനു പേടിയായിരുന്നു എന്തെങ്കിലും ചോദിക്കാനും പറയാനും. ഒരുദിവസം രണ്ടും കല്പിച്ചു അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി, അടുത്ത വീടിലെ റോസാ ചെടിയില്‍ നിന്നും ഒരു പൂവും പറിച്ചു സൂക്ഷിച്ചു വച്ചു. സ്കൂളില്‍ എത്തിയപ്പോള്‍ വീണ്ടും പേടി തുടങ്ങി കൊടുക്കണമോ വേണ്ടയോ,  സംശയം തീരുന്നില്ല. ഒടുവില്‍ ഒരുവിധം ധൈര്യം സംഭരിച്ച് അവളുടെ മുന്നില്‍ എത്തി നോട്ടുബൂകില്‍ എന്തോ എഴുതി കൊണ്ടിരിക്കുകയായിരുന്നു അവള്‍. പൂവ് അവളുടെ മുന്നില്‍ നോട്ടു ബുക്കില്‍ വച്ചിട്ട് അവന്‍ പുറത്തേക്കു ഇറങ്ങി ഓടി.
തിരുച്ചു വന്നപ്പോള്‍ അവള്‍ ഡെസ്കില്‍ തലയും വച്ചിരുന്നു കരയുന്നു. എന്തോ ഒരു വല്ലായ്മ തോന്നി അവനു ഒപ്പം ഇനിയെന്തുണ്ടാകും എന്നാ പേടിയും. വിളറി വെളുത്ത മുഖവുമായി തന്റെ സ്ഥാനത്ത് വന്നിരുന്നു. ക്ലാസ്സ്‌ ടീച്ചര്‍ വന്നു കാര്യം അന്വേഷിച്ചു
“ഈ ചെക്കനെന്നെ കണ്ണിറുക്കി കാണിച്ചു ” അവള്‍ അവനെ ചൂണ്ടി പറഞ്ഞു
വലിയ ചൂരല്‍ വടിയും നീടിപ്പിടിച്ചു ടീച്ചര്‍ അവന്റെ അടുത്തേക്ക് നീങ്ങി
“മൊട്ടേന്നു വിരിഞ്ഞില്ല അതിനുമുമ്പേ അവന്റെരു തോന്ന്യാസം … ഹ്മം സ്റ്റാന്റ് അപ്പ്‌ “
“കൈ നീട്ട് “
നീട്ടി  പിടിച്ച കൈയിലേക്ക്‌ നളന്ച്ചടി കിട്ടി പിന്നെ ഒരു ഉപദേശവും
“ഇനി മേലാല്‍ ഇങ്ങനെന്നും ചെയ്യരുത് “
ആ അടി അവന്റെ ഹൃദയത്തില്‍ തളിര്‍ത്ത പ്രനയവല്ലിയുടെ കടയ്ക്കല്‍ തന്നെ ചൂടുവെള്ളം കൊരിഒഴിച്ച സ്ഥിതിയായി. അതുകൊണ്ടെന്താ ആ വള്ളി കരിഞ്ഞും പോയി.
പിന്നെ എന്നാണ് അവള്‍ക്കു അവനോടു ഇഷ്ടം തോന്നി തുടങ്ങിയത്, കണ്ടെത്താന്‍ വളരെ പ്രയാസമായിരിക്കും. ഉത്തരകടലാസിന്റെ വിശകലനതിനെന്നോണം അവള്‍ അവന്റെ അടുത്ത് വന്നിരിക്കുമായിരുന്നു, അവന്റെ ഉത്തരകടലസുമായി ഒത്തു നോക്കുമായിരുന്നു. ഉത്തരകടലാസ്‌ വെറും ഒരു കാരണം മാത്രമായിരുന്നു അതിനെക്കാള്‍ ഏറെ അവള്‍ അവനോടു ചെര്‍നിരിക്കാന്‍ കൊതിച്ചിരുന്നു. മറ്റാരും കാണാതെ അവള്‍ ഇടയ്ക്കിടയ്ക്ക് അവനു കോഫീബൈറ്റ്  സംമാനിക്കുംയിരുന്നു. അവ്ലക്ക് അവനോടു എന്തൊക്കയോ പറയാനുണ്ടായിരുന്നു അല്ലെങ്കില്‍ എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. അവള്‍ അവനില്‍ നിന്ന് എന്തൊക്കെയോ കേള്‍ക്കാന്‍ കൊതിച്ചിരുന്നു. അതിനായി കൂടെ കൂടെ ഓരോ കാരണങ്ങള്‍ ഉണ്ടാക്കി അവന്റെ അടുത്ത് വരാറുണ്ടായിരുന്നു. കൂടുകരെല്ലാം അവള്‍ക്കു നിന്നോട് പ്രേമമാട എന്ന് അവനോടു പറഞ്ഞു തുടങ്ങി. പക്ഷെ അവന്‍ വിശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു. കാരണം ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കണമല്ലോ.
ഒഴിഞ്ഞ ഒരു ക്ലാസ്സ്‌ മുറിയിലായിരുന്നു എല്ലാവരും ഇടവേളകള്‍ ചിലവഴിച്ചിരുന്നത്‌. ഒരുദിവസം ആ ക്ലാസ്സ്‌ മുറിയില്‍ അവന്‍ ബ്ലാക്ക്‌ ബോര്‍ഡില്‍ ചോക്ക് കഷ്ണങ്ങള്‍ കൊണ്ട് ചിത്രം വരച്ചു കൊണ്ട് നിന്നപ്പോള്‍ അവള്‍ അവന്റെ അടുത്തെത്തി.  അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. നിറഞ്ഞു തുലുംബാരായ കണ്ണുകളുമായി അവള്‍ അവന്റെ അരികില്‍ നിന്നു. രണ്ടു തുള്ളി കണ്ണുനീര്‍ അവളുടെ കണ്ണില്‍ നിന്നും അടര്‍ന്നു താഴെ വീണു.
“ഞാന്‍ പോവ്വാ  “
“പോവ്വാന്നുവേച്ചാ”
“അതെ ഞാന്‍ പോവ്വാ, ഈ സ്കൂളീന്ന് പോവ്വാ”
വിതുമ്പുന്ന സ്വരത്തില്‍ അവള്‍ ഒരുവിടം പറഞ്ഞൊപ്പിച്ചു. അവള്‍ തന്നെ വിട്ടു പോകുകയാണ് എന്നറിഞ്ഞപ്പോള്‍ അവന്റെ മുഖത്തും കരിനിഴല്‍ പടര്‍ന്നു. എന്ത് പറയണമെന്നറിയാതെ അവന്‍ നിശബ്ദമായി അവളെ തന്നെ നോക്കി നിന്നു. അവള്‍ കയിലിരുന്ന ഓടോഗ്രാഫും ഒരു റോസാ പൂവും അവന്റെ നേരെ നീട്ടി.
“ഇത് എന്‍റെ ഓര്‍മക്കായ്‌ ഒരു ഓട്ടോഗ്രാഫ്, പിന്നെ ഈ പൂവും നിന്റെ ഒരു കടം ഭാക്കില്ലേ പൂവിന്റെ,   നിനക്ക് ഒര്മണ്ടോ അന്ന് നീ പൂവ് തന്നത് “
“നീ …  ഒരു സൂചനപോലും തന്നില്ല “
“പെണ്‍കുട്ട്യോള്‍ ആണോടാ പൊട്ടാ ആദ്യം ഇഷ്ടനുന്നു പറയ്വാ “
കരഞ്ഞുകൊണ്ട് അവള്‍ അവനോടു ചേര്‍ന്ന് നിന്നു എന്ത് ചെയ്യണമെന്നറിയാതെ വിയര്‍ത്തു വിവശനായി നിന്ന അവന്റെ കവിളിലെക്കൊരു ഉമ്മ കൊടിതിട്ടു അവള്‍ പുറത്തേക്കു ഓടിപ്പോയി. ആദ്യ ചുംബനത്തിന്റെ മധുരത്തിനെക്കാള്‍ വിരഹത്തിന്റെ വേദന അവന്റെ കണ്ണില്‍ നിറഞ്ഞു, അത് രണ്ടു തുള്ളി കണ്ണുനീരായി നിലത്തേക്ക്‌ പതിച്ചു. പ്രണയം അറിയും മുമ്പേ വിരഹ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവനു. തന്‍ കൂടെ കൊണ്ട് നടന്ന സ്വപ്നങ്ങളുടെ ചില്ല് കൊട്ടാരം തകര്‍ന്നു പോയ നൊമ്പരം അവള്‍ ഇനി ആരോട് പറയും.
അവന്‍ ഓടോഗ്രാഫിന്റെ ഏടുകള്‍ ഓരോന്നായി മറച്ചു നോക്കി , ആദ്യത്തെ കുറെ ഏടുകളില്‍ ഒന്നും എഴുതിയിട്ടില്ലയിരുന്നു. ഇടയിലെ ഒരു പേജില്‍ ഇങ്ങനെ എഴുതിയിരുന്നു
“ഓര്‍ക്കാന്‍ ശ്രമിച്ചില്ലെങ്കിലും മറക്കാന്‍ ശ്രമിക്കരുത് ” എന്ന് സ്വന്തം …


No comments:

Post a Comment