പ്രണയം അനിര്‍വ്വചനീയമായ അതിമനോഹരമായ വികാരം എന്നൊക്കെ വര്‍ണ്ണിക്കുമ്പോഴും അങ്ങനെ അനിര്‍ഗ്ഗളം പ്രവഹിക്കുന്ന ഒന്നല്ല പ്രണയം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രണയത്തിനുള്ളില്‍ തന്നെ ഒരായിരം പ്രതിബന്ധങ്ങളുണ്ട്.
നിന്നെ പഠിക്കുവാന്‍ ഞാനെന്റെ സമയമേറെയും മാറ്റി വച്ചു ഒടുവില്‍,
എന്റെ പ്രണയത്തെ ഖബറടക്കെണ്ടിവരുമെന്ന് ഞാനറിഞ്ഞത്,
നിന്റെ വിവാഹക്ഷണക്കത്തെന്റെ കയ്യില്‍ തന്നു നീകണ്ണുകള്‍ കൊണ്ട്
യാത്ര മൊഴിഞ്ഞപ്പോളാണ്
എന്റെ പ്രണയത്തെ ഖബറടക്കെണ്ടിവരുമെന്ന് ഞാനറിഞ്ഞത്,
നിന്റെ വിവാഹക്ഷണക്കത്തെന്റെ കയ്യില്‍ തന്നു നീകണ്ണുകള്‍ കൊണ്ട്
യാത്ര മൊഴിഞ്ഞപ്പോളാണ്
പറയാതെ പോയ എന്റെ ഹൃദയ മിടിപ്പ്
പറഞ്ഞിട്ടും നീ കേള്‍ക്കാതെ പോയത്
അറിഞ്ഞിട്ടും നീ അറിയാതെ നടിച്ചത്
നിന്റെ ചിരിയില്‍ ഞാനെന്റെ ഹൃദയത്തെ കുളിര്‍പ്പിച്ചു
നിന്റെ കണ്‍കോണിലെവിടെയോ
എന്റെ രൂപമുണ്ടെന്ന് ഞാന്‍ ധരിച്ചു
നിന്റെ ഹൃടയമിടിപ്പോരിക്കല്‍
എന്റെ പേര് ചൊല്ലുമെന്ന്
ഞാന്‍ വൃഥാ കൊതിച്ചു...
നമ്മുടെ കണ്ണുകളുടക്കുമ്പോള്‍
അറിയാതെയെന്റെ ഹൃദയം തുടിച്ചു
നാമൊരുമിച്ചു പാടുവാന്‍
ഞാന്‍ ഗാനങ്ങള്‍ പടച്ചു വച്ചു
നിന്റെ പേര് ചേര്‍ത്തെന്നെ
കൂട്ടുകാര്‍ കളിയാക്കുമ്പോള്‍
ദേഷ്യം മറയായ് പിടിച്ചു ഞാന്‍ ,
ഉള്ളിലഹങ്കരിച്ചു
എന്നോടൊത്തുള്ള നിമിഷങ്ങളില്‍
ഞാന്‍ ചുറ്റുമുള്ള ലോകത്തെ മറന്നു
നിന്റെ വിരലുകളൊരിക്കല്‍
എന്റെ കയ്യിലോതുങ്ങുമെന്നും
ഞാന്‍ വെറുതെ നിനച്ചു
നീ പുഞ്ചിരിക്കുന്നതെനിക്ക് വേണ്ടിയെന്ന്‍
ഞാന്‍ മനസ്സാലെ അഭിമാനിച്ചു
നിന്നെ പഠിക്കുവാന്‍ ഞാനെന്റെ
സമയമേറെയും മാറ്റി വച്ചു...
രാവേറെയായിരിക്കുന്നു പിരിയാം നമുക്കിനി
ഒരു കണ്ണുനീര്‍ പുഷ്പം ഒരുക്കിവച്ച് കൊള്‍ക നീ,
എന്റെ പ്രണയകുടീരത്തിലര്‍പ്പിക്കുവാന്‍ ..
സുഹൃത്തെ ഒരുപാടു നേരത്തെ ചിന്തകള്‍ക്കും വീര്‍പ്പുമുട്ടലുകള്‍ക്കും ഹൃദയ വേദനക്കുമോടുവിലാണ് എന്റെ ഓരോ കവിതയും പിറക്കുന്നത്.. അങ്ങനെ ഉള്ള കവിതകളില്‍ ഒന്നാണ് താന്കള്‍ മനോഹരമായി മോഷ്ടിച്ചു ഇവിടെ പോസ്റ്റ് ചെയ്തത്... സങ്കടമുണ്ട്... ഇതിവിടെ നിന്നും നീക്കം ചെയ്യുകയോ കവയത്രിയുടെ പേര്ഒപ്പം കൊടുക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ...
ReplyDelete