Sunday, April 3, 2011

പ്രണയത്തില്‍ വീഴും മുമ്പ്...










ലോകത്തില്‍ വച്ച് ഏറ്റവും മൂല്യവത്തായ വികാരമാണ് പ്രണയം. ഇത് എത്ര തന്നെ മുറിപ്പെടുത്തിയാലും നിങ്ങള്‍ പിന്നെയും പിന്നെയും ഇതിലേക്ക് തിരിച്ചെത്തുന്നത് അതിന്‍റെ മാന്ത്രികത കൊണ്ട് തന്നെയാണ്. പല തരത്തില്‍ പ്രണയത്തെ നിര്‍വ്വചിക്കാനാകും. പല തരത്തില്‍ പ്രണയിക്കുകയുമാകാം. മറ്റൊരാളുടെ കാര്യങ്ങള്‍ സ്വന്തമെന്ന് കരുതുന്ന അവസ്ഥ തന്നെയാണ് യഥാര്‍ത്ഥത്തില്‍ പ്രണയം. അതുകൊണ്ടാണ് നിങ്ങള്‍ പങ്കാളിയുടെ ദു:ഖവും ആഹ്ലാദവും പങ്കിടുന്നത്.

എന്നാല്‍ സൂക്ഷിക്കുക..ഒരാള്‍ക്ക് പെട്ടെന്ന് തന്നെ നിങ്ങളെ പ്രണയത്തില്‍ വീഴാനാകും. എന്നാല്‍ മടുക്കാത്ത ബന്ധങ്ങള്‍ നില നിര്‍ത്താന്‍ പിന്നെയും ചില കാര്യങ്ങള്‍ അറിയണമെന്ന് മാത്രം. നീണ്ടു നില്‍ക്കുന്ന ആത്മാര്‍ത്ഥ ബന്ധമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പ്രണയത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പായി ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

പ്രണയമെന്നാല്‍ ത്യാഗം, സ്വയം നഷ്ടപ്പെടല്‍, മനസ്സിലാക്കല്‍, സാന്ത്വനിപ്പിക്കല്‍, മുറിപ്പെടല്‍ അങ്ങനെയെല്ലാം പോകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കാലങ്ങള്‍ ചെല്ലുന്തോറും പ്രണയം പഴകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കണം.

പ്രണേതാവിനെ അറിയുക

ആദ്യം പ്രണേതാവിന്‍റെ ഹൃദയത്തെ അറിയുക എന്നതാണ്. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളും വിചാരങ്ങളും മനസ്സിലാക്കാനും സാന്ത്വനിപ്പിക്കാനും ഒരു വിശാല ഹൃദയമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പ്രണയിക്കാവൂ. അല്ലെങ്കില്‍ പ്രണയം എത്രത്തോളം നീണ്ടു നില്‍ക്കുമെന്ന് പറയാനാകില്ല. നിങ്ങളുടെ പ്രണേതാവിന്‍റെ സ്നേഹം എത്രയുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നതിനു മുമ്പ് തന്നെ അത് കൊഴിഞ്ഞു പോയേക്കാനും മതി.

സ്വാര്‍ത്ഥത പുറത്തു നില്‍ക്കട്ടെ

കാലം ചെല്ലുന്തോറും നിങ്ങള്‍ നിങ്ങളില്‍ മാത്രം ശ്രദ്ധ വയ്‌ക്കുന്നെങ്കില്‍ പ്രണയം മുറിപ്പെടുന്ന അനുഭവമായിരിക്കും. പരസ്പരം മനസ്സിലാക്കുന്നെങ്കില്‍ മാത്രമേ പ്രണയത്തിനു അര്‍ത്ഥമുള്ളൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രണയം തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോരുവരും അവനവനിലേക്ക് ശ്രദ്ധിച്ചു തുടങ്ങും. എല്ലായ്‌പ്പോഴും അവന്‍ അവന്‍റെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്ന ഓരോരുത്തരും പങ്കാളികളെ മറക്കുകയാകും പതിവ്. ഇത് പങ്കാളിക്ക് മടുപ്പുളവാക്കാന്‍ കാരണമാകും.

വിട്ടുവീഴ്ച പ്രണയത്തിനൊപ്പം

നിങ്ങള്‍ നിങ്ങളിലേക്ക് തന്നെയാണ് ശ്രദ്ധിക്കുന്നതെങ്കില്‍ പ്രണയം നീണ്ടു നില്‍ക്കില്ലെന്ന് ഓര്‍മ്മിച്ചോളൂ. പ്രണയം എല്ലായ്‌പ്പോഴും ഉപാധികള്‍ ഇല്ലാ‍ത്തതും സ്വാര്‍ത്ഥത ഇല്ലാത്തതും ആയിരിക്കണമെന്ന് ഓര്‍മ്മിക്കുക. വിട്ടുവീഴ്ച എന്ന വാക്കിന് പ്രണയത്തില്‍ വലിയ പങ്കാണുള്ളത്. രണ്ടു പേരുമോ അല്ലെങ്കില്‍ ഒരാളെങ്കിലുമോ വിട്ടു വീഴ്ചയ്‌ക്ക് തയ്യാറാകുന്നില്ലെങ്കില്‍ പ്രണയം നീണ്ടു നില്‍ക്കില്ല. നിങ്ങള്‍ തന്നെ വിട്ടു വീഴ്ചയ്‌ക്ക് തയ്യാറാകുന്നത് ഏറ്റവും നല്ലത്.





No comments:

Post a Comment