Sunday, April 17, 2011

പ്രണയ ലേഖനതിന്റെ സങ്കടം ..!!!






എന്റെ സ്നേഹം നിറഞ്ഞ മനുഷ്യന്‍ കണ്ടു വായിക്കാന്‍ .എന്നെ മനസ്സിലായില്ലേ എന്നെ മറന്നോ ? ഞാന്‍ ...
ഞാന്‍ നിങ്ങളുടെ സ്വന്തം പ്രണയ ലേഖനം.. മൊബൈല്‍ ഫോണും ഇന്റര്‍ നെറ്റും വന്നപ്പോള്‍ എന്നെ നിങ്ങള്ക്ക് വേണ്ടാതായി അല്ലെ 
ഒരു അഞ്ചു ആറ് വര്‍ഷം മുന്പ് എന്തൊക്കയാണ് എന്നില്‍ നിങള്‍ എയുതിയിരുന്നത് .എല്ലാം ഇന്നലെ കഴിഞ്ഞ പോലെ നിന്റെ പോക്കറ്റില്‍ നിന്ന് നിങ്ങള്‍ നിങ്ങളുടെ കാമുകിക്ക്  കൊടുക്കുമ്പോള്‍ അവള്‍ അത് ആരും കാണാതെ അവളുടെ മാരിലെലേക്ക് വെക്കുകയും (  ഏറ്റവും സൈഫ് അവിടെയാണല്ലോ ആരും കാണില്ലല്ലോ?)
എന്തൊരു രസമായിരുന്നു ഓരോ പെണ്‍കുട്ടികളുടെയും നോട്ടുബുക്കില്‍ നിറഞ്ഞു നിക്കുകയായിരുന്നു ഞാന്‍ .എന്നെ കൈ മാറാന്‍ ചെറിയ കുട്ടികളെ ഏല്‍പ്പിക്കുകയും അത് ആരോടും പറയാതിരിക്കാന്‍ മിട്ടായിക്ക് കാശ് കൊടുക്കുകയും എന്തല്ലാം ആയിരുന്നു .(SMS) (internet)വന്നതിനു  ശേഷം നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു .
എന്നാലും എനിക്കുരുപ്പാണ് നിങ്ങള്‍ എന്നെ തിരിച്ചു കൊണ്ട് വരും .....എല്ലാ പ്രണയത്തിലും എന്റെ പങ്കു വലിയതാണ് ഞാന്‍ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും  എന്ന് നിങളുടെ സ്വന്തം ....പ്രണയ ലേഖനം..!!! 



Wednesday, April 6, 2011

പ്രണയവും സൌഹൃദവും




പുതിയ തലമുറയുടെ പ്രണയം പൂര്‍ണ്ണമായും ന്യൂ ജനറേഷന്‍ റൊമാന്‍സാണ്. പണ്ട് ആണും പെണ്ണും തമ്മിലൊന്ന് കാര്യം പറഞ്ഞാല്‍ ‘എടിയേ അവരുതമ്മില്‍ പ്രേമമാ’ എന്നു സ്വകാര്യം പറഞ്ഞതൊക്കെ പഴങ്കഥ. ഇന്നു പ്രണയവും സൌഹൃദവും തമ്മില്‍ തിരിച്ചറിയുക എളുപ്പമല്ല.

പ്രണയത്തിന് അതിര്‍വരമ്പുകളില്ല. ഏതു പ്രായത്തിലും പ്രണയിക്കാം. കൌമാരത്തില്‍ തോന്നുന്നത് പരസ്പരാകര്‍ഷണത്തിന്‍റെ പ്രതിഫലനമാണെങ്കില്‍ മുതിര്‍ന്നവരില്‍ അത് നഷ്ടബോധത്തിന്‍റെയോ വീണ്ടുകിട്ടലിന്‍റെയോ പ്രതീകമായിരിക്കും.

ജീവിതസായാഹ്നത്തില്‍ പ്രണയിക്കുന്ന ഒരുപാടുപേര്‍ ഉള്‍പ്പെടുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍ പുറത്തു പറയാനോ അറിയിക്കാനോ കഴിയാതെ പോകുന്നതാണ് മിക്കവരിലും അത്. അല്ലെങ്കില്‍ ജീവിത സായന്തനത്തില്‍ പരസ്പരാശ്രയത്തിന് കണ്ടെത്തുന്ന ചുമലുകള്‍ക്കു പോളും അവിഹിതമെന്ന പഴി കേള്‍ക്കേണ്ടിവന്നേക്കാം

വളരെ നേര്‍ത്ത ഒരു അതിര്‍വരമ്പേ പലപ്പോഴും ഈ സൌഹൃദങ്ങളില്‍ അവശേഷിക്കുന്നുള്ളു എന്നത് മറ്റൊരു വാസ്തവം. ഇത്തരം ഇന്‍റിമേറ്റ് സൌഹൃദങ്ങളുടെ കഥ പറഞ്ഞ ‘നിറം’ കേരളത്തിലെ ക്യാമ്പസ്സുകള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചതും ഇതേ കാരണത്താലാകാം.

കറയറ്റ, എന്തിനുമേതിനും തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന തുറന്ന സൌഹൃദങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ ഒരു ചെറിയ ശതമാനം സൌഹൃദങ്ങളെങ്കിലും പ്രണയത്തിലോ, പ്രണയ സമാനമായ സാഹചര്യത്തിലോ എത്തിപ്പെടുന്നു. ആ ചെറിയ ശതമാനം ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നു.

നൂക്ലിയാര്‍ കുടുംബങ്ങളില്‍ തിരക്കുള്ള അച്ഛനുമമ്മയും നല്‍കുന്നതേക്കാള്‍ സൌഖ്യം സൌഹൃദങ്ങള്‍ നല്‍കിയേക്കാം. കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും, പ്ലാനുകള്‍ നടപ്പാക്കാനുമൊക്കെ സുഹൃത്താണ് വഴികാട്ടിയാകുന്നത്. ആ സൌഖ്യം തന്നെ പ്രണയങ്ങള്‍ക്കും വഴിവയ്ക്കാം. അങ്ങനെ സംഭവിച്ചില്ലെന്നും വരാം.

എന്തായാലും പ്രണയമായാലും സൌഹൃദമായാലും ഈ വഴിയില്‍ വന്‍ അബദ്ധങ്ങളൊന്നും വരുത്തിവയ്ക്കാന്‍ കുട്ടികള്‍ തയ്യാറാവുന്നില്ലെന്നത് ഭാഗ്യം. അറേഞ്ചഡ് മാര്യേജ് നടക്കില്ലെങ്കില്ലെന്ന് ഉത്തമ ബോദ്ധ്യം വന്നാല്‍ തല്‍ക്കാലം മനസ്സില്‍ നിന്ന് ആ ഭാഗം മുറിച്ചുനീക്കി വയ്ക്കാന്‍ അവര്‍ പ്രാപ്തരാണ്.

ഇക്കാര്യത്തില്‍ നിറം മോഡലോളമൊന്നും പലയാള്‍ക്കാരും പിന്തുടരുന്നില്ല. ബന്ധങ്ങളെ ലാഘവത്വത്തോടെ കാണാന്‍ അവര്‍ക്കു കഴിയുന്നു. ചിലപ്പോള്‍ സൌഹൃദത്തിനിടയില്‍ വിരിയുന്ന പ്രണയം മറ്റാരുമറിയാതെ വിടര്‍ന്നു കൊഴിയുകയും ചെയ്യുന്നു.

പിന്നീട് വിവാഹാലോചനകള്‍ തകൃതിയാകുമ്പോഴോ മറ്റോ നെടുവീര്‍പ്പോടെ സൌഹൃദസ്മൃതികളിലൊന്ന് ചെന്നെത്തിയെങ്കിലായി. വിപ്ലവ പ്രണയവിവാഹങ്ങളും താരതമ്യേന കുറഞ്ഞെങ്കിലും തീര്‍ത്തും ഇല്ലാതായിട്ടില്ല. നല്ലതെന്ന് പറയുമെങ്കിലും നഷ്ടബോധം തോന്നിക്കുന്നൊരു പ്രാക്ടിക്കല്‍ സെന്‍സ് കുട്ടികളില്‍ കൂടിയിട്ടുണ്ട് എന്നത് വാസ്തവം.

ലവ്-അറേഞ്ചഡ് വിവാഹങ്ങള്‍ക്കാണ് പ്രാമുഖ്യം കൂടുതല്‍ എന്നുമാത്രം.

Sunday, April 3, 2011

പ്രണയത്തില്‍ വീഴും മുമ്പ്...










ലോകത്തില്‍ വച്ച് ഏറ്റവും മൂല്യവത്തായ വികാരമാണ് പ്രണയം. ഇത് എത്ര തന്നെ മുറിപ്പെടുത്തിയാലും നിങ്ങള്‍ പിന്നെയും പിന്നെയും ഇതിലേക്ക് തിരിച്ചെത്തുന്നത് അതിന്‍റെ മാന്ത്രികത കൊണ്ട് തന്നെയാണ്. പല തരത്തില്‍ പ്രണയത്തെ നിര്‍വ്വചിക്കാനാകും. പല തരത്തില്‍ പ്രണയിക്കുകയുമാകാം. മറ്റൊരാളുടെ കാര്യങ്ങള്‍ സ്വന്തമെന്ന് കരുതുന്ന അവസ്ഥ തന്നെയാണ് യഥാര്‍ത്ഥത്തില്‍ പ്രണയം. അതുകൊണ്ടാണ് നിങ്ങള്‍ പങ്കാളിയുടെ ദു:ഖവും ആഹ്ലാദവും പങ്കിടുന്നത്.

എന്നാല്‍ സൂക്ഷിക്കുക..ഒരാള്‍ക്ക് പെട്ടെന്ന് തന്നെ നിങ്ങളെ പ്രണയത്തില്‍ വീഴാനാകും. എന്നാല്‍ മടുക്കാത്ത ബന്ധങ്ങള്‍ നില നിര്‍ത്താന്‍ പിന്നെയും ചില കാര്യങ്ങള്‍ അറിയണമെന്ന് മാത്രം. നീണ്ടു നില്‍ക്കുന്ന ആത്മാര്‍ത്ഥ ബന്ധമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പ്രണയത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പായി ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.

പ്രണയമെന്നാല്‍ ത്യാഗം, സ്വയം നഷ്ടപ്പെടല്‍, മനസ്സിലാക്കല്‍, സാന്ത്വനിപ്പിക്കല്‍, മുറിപ്പെടല്‍ അങ്ങനെയെല്ലാം പോകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കാലങ്ങള്‍ ചെല്ലുന്തോറും പ്രണയം പഴകാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കണം.

പ്രണേതാവിനെ അറിയുക

ആദ്യം പ്രണേതാവിന്‍റെ ഹൃദയത്തെ അറിയുക എന്നതാണ്. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളും വിചാരങ്ങളും മനസ്സിലാക്കാനും സാന്ത്വനിപ്പിക്കാനും ഒരു വിശാല ഹൃദയമുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പ്രണയിക്കാവൂ. അല്ലെങ്കില്‍ പ്രണയം എത്രത്തോളം നീണ്ടു നില്‍ക്കുമെന്ന് പറയാനാകില്ല. നിങ്ങളുടെ പ്രണേതാവിന്‍റെ സ്നേഹം എത്രയുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നതിനു മുമ്പ് തന്നെ അത് കൊഴിഞ്ഞു പോയേക്കാനും മതി.

സ്വാര്‍ത്ഥത പുറത്തു നില്‍ക്കട്ടെ

കാലം ചെല്ലുന്തോറും നിങ്ങള്‍ നിങ്ങളില്‍ മാത്രം ശ്രദ്ധ വയ്‌ക്കുന്നെങ്കില്‍ പ്രണയം മുറിപ്പെടുന്ന അനുഭവമായിരിക്കും. പരസ്പരം മനസ്സിലാക്കുന്നെങ്കില്‍ മാത്രമേ പ്രണയത്തിനു അര്‍ത്ഥമുള്ളൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രണയം തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോരുവരും അവനവനിലേക്ക് ശ്രദ്ധിച്ചു തുടങ്ങും. എല്ലായ്‌പ്പോഴും അവന്‍ അവന്‍റെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്ന ഓരോരുത്തരും പങ്കാളികളെ മറക്കുകയാകും പതിവ്. ഇത് പങ്കാളിക്ക് മടുപ്പുളവാക്കാന്‍ കാരണമാകും.

വിട്ടുവീഴ്ച പ്രണയത്തിനൊപ്പം

നിങ്ങള്‍ നിങ്ങളിലേക്ക് തന്നെയാണ് ശ്രദ്ധിക്കുന്നതെങ്കില്‍ പ്രണയം നീണ്ടു നില്‍ക്കില്ലെന്ന് ഓര്‍മ്മിച്ചോളൂ. പ്രണയം എല്ലായ്‌പ്പോഴും ഉപാധികള്‍ ഇല്ലാ‍ത്തതും സ്വാര്‍ത്ഥത ഇല്ലാത്തതും ആയിരിക്കണമെന്ന് ഓര്‍മ്മിക്കുക. വിട്ടുവീഴ്ച എന്ന വാക്കിന് പ്രണയത്തില്‍ വലിയ പങ്കാണുള്ളത്. രണ്ടു പേരുമോ അല്ലെങ്കില്‍ ഒരാളെങ്കിലുമോ വിട്ടു വീഴ്ചയ്‌ക്ക് തയ്യാറാകുന്നില്ലെങ്കില്‍ പ്രണയം നീണ്ടു നില്‍ക്കില്ല. നിങ്ങള്‍ തന്നെ വിട്ടു വീഴ്ചയ്‌ക്ക് തയ്യാറാകുന്നത് ഏറ്റവും നല്ലത്.