Saturday, March 26, 2011

പ്രണയം മരിക്കാതിരിക്കട്ടെ!




ഒരുനോട്ടം....ആ മൊഴികള്‍....പരല്‍മീന്‍ തുടിക്കുന്ന കണ്ണുകള്‍....ആ നടപ്പ് എല്ലാം വശ്യം. ആ വിരല്‍ തുമ്പുകളില്‍ ഒന്നു സ്പര്‍ശിക്കാനായെങ്കില്‍. അല്ലെങ്കില്‍ ഒരു വാക്ക് സംസാരിച്ചിരുന്നെങ്കില്‍. അവള്‍ കണ്ണില്‍ നിന്ന് മായുമ്പോള്‍ എനിക്കെന്തോ നഷ്ടമായതുപോലെ, ഇതായിരുന്നു ഒരു ശരാശരികാമുകന്‍റെ ചേതോവികാരങ്ങള്‍. എന്നാല്‍, അതൊക്കെ മാറിമറിയുന്നോ? ഇപ്പോള്‍, പ്രണയത്തിന് നിര്‍വചനങ്ങള്‍ ഉണ്ടായി...അനിര്‍വചനീയ സൌരഭ്യം മാഞ്ഞു!

പ്രേമത്തിനും അതിലൂടെ പുരുഷനും പ്രകൃതിയും ഒന്നാവുന്ന വിശുദ്ധ കാമത്തിനും പേരുകേട്ട നാടായിരുന്നു ഇന്ത്യ. കാമത്തിന്‍റെ വില്ലെടുത്ത് കുലയ്ക്കുന്ന കാമദേവനും പുഷ്പബാണമേറ്റ് കാമ പരവശയായി ഇഷ്ടപുരുഷന്‍റെ സവിധത്തില്‍ എത്തുന്ന കാമിനിയും കഥകളിലൂടെ നല്‍കിയ രൂപങ്ങള്‍ ഇന്നും നമ്മില്‍ മായാതെ നില്‍ക്കുന്നുല്ലേ.

നമ്മള്‍ ആരാധിച്ച രതി, ശില്‍പ്പ ഭംഗികളായി ഇപ്പോഴും നമ്മെ നോക്കി നില്‍ക്കുന്നുണ്ട്. രതി ശില്‍പ്പങ്ങളുടെ നാടായ ഖജുരാഹോ ഇതിന് സാക്‍ഷ്യം. ക്ഷേത്ര ചുമരുകളില്‍ വരെ കല്ലില്‍ കവിത വിരിയിച്ച ഇന്ത്യയുടെ പ്രേമവും കാമവും പാതി വഴിയിലെവിടെയോ നമ്മള്‍ ഉപേക്ഷിക്കുകയായിരുന്നോ?

മധ്യകാലഘട്ടത്തിന്‍റെ ഇരുളിച്ചയിലെവിടെയോ നമുക്ക് ‘കാമസൂത്രം’ മാത്രം ബാക്കിയായി, രതിയുടെ ആസ്വാദ്യത ലോകത്തിനു മുഴുവന്‍ വിവരിച്ചു നല്‍കിയ നാം അത് പുസ്തകത്തില്‍ മാത്രമായി സൂക്ഷിക്കാന്‍ തുടങ്ങി. മാടമ്പികളുടെയോ നാട്ടു രാജാക്കന്‍‌മാരുടെയോ അട്ടഹാസങ്ങള്‍ സാധാരണക്കാരന്‍റെ രതിയെയും പ്രേമത്തെയും ദീനവിലാപങ്ങളോളം ദുര്‍ബ്ബലമാക്കി.

അധികാരം രൌദ്രതയായി മാറിയപ്പോല്‍ രതിയും അധികാര വര്‍ഗ്ഗം സ്വന്തമാക്കി. അവിടെ പ്രേമം നശിച്ചു. വന്യമായ കാമം മാത്രം ഈ വന്യതയില്‍ കരളു പിളര്‍ന്ന വേദനയോടെ ജീവിതം അവസാനിപ്പിച്ച ‘കുറവനും കുറത്തികളും’ ഇന്ന് മാമലകളായി കഥപറഞ്ഞ് ക്ഷീണിച്ചു നില്‍ക്കുന്നു.

ഇപ്പോള്‍ ആഗോളവല്‍ക്കരണത്തിന്‍റെയും സ്വദേശീ വാദത്തിന്‍റെയും കാ‍ലം. ആഗോളവല്‍ക്കരണം അന്യ ദേശത്തെ നമുക്ക് മുന്നില്‍ വിവരിക്കുമ്പോള്‍ സ്വദേശീവല്‍ക്കരണം അതിനെതിരെ ഇല്ലാത്ത സത്യങ്ങള്‍ പൊലിപ്പിച്ച് കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍പെട്ട് ഇന്ത്യക്കാരുടെ പ്രണയ വികാരം ഞെരിഞ്ഞമരുന്നു. 

ആധുനികവല്‍ക്കരണമോ ആഗോളവല്‍ക്കരണമോ എന്തോ ആവട്ടെ, ഒരു കാര്യം സത്യം മുന്നോട്ടുള്ള കുതിപ്പില്‍ ആര്‍ദ്രവികാരങ്ങള്‍ മറക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു; അല്ലെങ്കില്‍ ആ വികാരങ്ങള്‍ നമ്മില്‍ മരവിച്ചു മരിച്ചു കിടക്കുന്നു. നല്ലത് മാത്രം സ്വാംശീകരിക്കുന്ന ഒരു പ്രബുദ്ധ സംസ്കാരത്തിന്‍റെ വക്താക്കളായ നാം അത് മറക്കുന്നു, മുഖമില്ലാത്ത ലൈംഗികതയെ വരവേല്‍ക്കുന്നു. 

സ്വദേശീവാദികളും ഒട്ടും പിന്നിലല്ല. നല്ലതിനെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു പ്രതിസന്ധിയാണ് അവര്‍ക്കും നേരിടേണ്ടി വരുന്നത്. പാശ്ചാത്യനോ പൌരസ്ത്യനോ ആവട്ടെ തന്‍റെ പ്രണയത്തിനും വേണ്ടി അവസാന ശ്വാസം വരെ പൊരുതിയ വാലന്‍റൈന്‍ പാതിരിയെ എന്തുകൊണ്ട് നമുക്കും അംഗീകരിച്ചുകൂടാ. പ്രണയ ദിനത്തില്‍ നമുക്കും കാമുകനും കാമുകിയുമായി പുനരവതരിച്ചുകൂടേ?

മുന്നോട്ടുള്ള കുത്തൊഴിക്കില്‍ പെട്ട് പ്രണയം ‘ഈവ് ടീസിംഗില്‍’ മാത്രമൊതുക്കാതെ ലൈംഗികതയില്‍ മാത്രമൊതുക്കാതെ വിശുദ്ധ വികാരമായി നമ്മുടെ മനസ്സില്‍ വിരിയട്ടെ. ചാനലുകളിലെ കാഴ്ചകള്‍ നമുക്ക് വെറും കാണലുകളായി മാത്രം ഒതുക്കി പ്രണയത്തിന്‍റെ തന്ത്രികള്‍ മീട്ടാം.

Wednesday, March 16, 2011

ഒരു ഓട്ടോഗ്രാഫിന്റെ ഓര്‍മ്മകള്‍ ...


നിന്നോട്‌ പറയാന്‍ കരുതി വച്ചതതൊക്കെയും
ഇവിടെ കുറിക്കുന്നു..........
"കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തു വച്ച ഒരു പേരുണ്ടായിരുന്നു.....

അതു നീന്റേതായിരുന്നു... ആയിരം രാത്രികളില്‍ മനസ്സില്‍
നീ ഒരു സ്വപ്നമായിരുന്നു.... നിന്നോട്‌ പറയാന്‍ കഴിയാത്തത്‌ ഞാന്‍
ഹൃദയക്ഷരങ്ങളാക്കുന്നു..."

ഒരുപാട്‌ നിറമുള്ള ഓര്‍മ്മകള്‍ ബാക്കിവച്ച്‌ നീ പിരിയുമ്പോഴും,
ചങ്ങാതീ......നീ സമ്മാനിച്ച വസന്തകാലത്തിണ്റ്റെ
വാടാത്ത പൂക്കളെന്നും എണ്റ്റെ-
മനസ്സിണ്റ്റെ ഒരു കോണില്‍ ഞാന്‍ സൂക്ഷിക്കും.. നിനക്ക്‌ യാത്രാമംഗളങ്ങള്‍.



“ഓര്‍ക്കാന്‍ ശ്രമിചില്ലെങ്കിലും മറക്കാന്‍ ശ്രമിക്കരുത് ” എന്ന്  നിന്റെ സ്വന്തം …………..
പഴയ ഓടോഗ്രഫിലെ വരികള്‍ അവനെ ഹൈസ്കൂള്‍ ജീവിതത്തിന്റെ ഓര്‍മകളിലേക്ക് കൂടികൊണ്ടുപോയി. ഈ പഴയ പുസ്തക കെട്ടിനോപ്പം അഴിയുന്നത് പൊടിപിടിച്ചു കിടന്ന കുറെ ഓര്‍മ്മകള്‍, മറക്കാന്‍ ശ്രമിച്ചി കൊണ്ടിരുക്കുന്ന അല്ലെങ്കില്‍ മറക്കാന്‍ കഴിയാത്ത കുറെ ഓര്‍മ്മകള്‍.
മൂന്ന് വര്‍ഷത്തെ ഹൈസ്കൂള്‍ ജീവിതം, ഇണങ്ങിയും പിണങ്ങിയും കലഹിച്ചും കുറെ സുഹൃത്തുക്കള്‍. ആ ദിവസങ്ങളില്‍ എന്നോ അവള്‍ അവന്റെ മനസ്സില്‍ കൂടുകൂടി. പക്ഷെ അവനു പേടിയായിരുന്നു എന്തെങ്കിലും ചോദിക്കാനും പറയാനും. ഒരുദിവസം രണ്ടും കല്പിച്ചു അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി, അടുത്ത വീടിലെ റോസാ ചെടിയില്‍ നിന്നും ഒരു പൂവും പറിച്ചു സൂക്ഷിച്ചു വച്ചു. സ്കൂളില്‍ എത്തിയപ്പോള്‍ വീണ്ടും പേടി തുടങ്ങി കൊടുക്കണമോ വേണ്ടയോ,  സംശയം തീരുന്നില്ല. ഒടുവില്‍ ഒരുവിധം ധൈര്യം സംഭരിച്ച് അവളുടെ മുന്നില്‍ എത്തി നോട്ടുബൂകില്‍ എന്തോ എഴുതി കൊണ്ടിരിക്കുകയായിരുന്നു അവള്‍. പൂവ് അവളുടെ മുന്നില്‍ നോട്ടു ബുക്കില്‍ വച്ചിട്ട് അവന്‍ പുറത്തേക്കു ഇറങ്ങി ഓടി.
തിരുച്ചു വന്നപ്പോള്‍ അവള്‍ ഡെസ്കില്‍ തലയും വച്ചിരുന്നു കരയുന്നു. എന്തോ ഒരു വല്ലായ്മ തോന്നി അവനു ഒപ്പം ഇനിയെന്തുണ്ടാകും എന്നാ പേടിയും. വിളറി വെളുത്ത മുഖവുമായി തന്റെ സ്ഥാനത്ത് വന്നിരുന്നു. ക്ലാസ്സ്‌ ടീച്ചര്‍ വന്നു കാര്യം അന്വേഷിച്ചു
“ഈ ചെക്കനെന്നെ കണ്ണിറുക്കി കാണിച്ചു ” അവള്‍ അവനെ ചൂണ്ടി പറഞ്ഞു
വലിയ ചൂരല്‍ വടിയും നീടിപ്പിടിച്ചു ടീച്ചര്‍ അവന്റെ അടുത്തേക്ക് നീങ്ങി
“മൊട്ടേന്നു വിരിഞ്ഞില്ല അതിനുമുമ്പേ അവന്റെരു തോന്ന്യാസം … ഹ്മം സ്റ്റാന്റ് അപ്പ്‌ “
“കൈ നീട്ട് “
നീട്ടി  പിടിച്ച കൈയിലേക്ക്‌ നളന്ച്ചടി കിട്ടി പിന്നെ ഒരു ഉപദേശവും
“ഇനി മേലാല്‍ ഇങ്ങനെന്നും ചെയ്യരുത് “
ആ അടി അവന്റെ ഹൃദയത്തില്‍ തളിര്‍ത്ത പ്രനയവല്ലിയുടെ കടയ്ക്കല്‍ തന്നെ ചൂടുവെള്ളം കൊരിഒഴിച്ച സ്ഥിതിയായി. അതുകൊണ്ടെന്താ ആ വള്ളി കരിഞ്ഞും പോയി.
പിന്നെ എന്നാണ് അവള്‍ക്കു അവനോടു ഇഷ്ടം തോന്നി തുടങ്ങിയത്, കണ്ടെത്താന്‍ വളരെ പ്രയാസമായിരിക്കും. ഉത്തരകടലാസിന്റെ വിശകലനതിനെന്നോണം അവള്‍ അവന്റെ അടുത്ത് വന്നിരിക്കുമായിരുന്നു, അവന്റെ ഉത്തരകടലസുമായി ഒത്തു നോക്കുമായിരുന്നു. ഉത്തരകടലാസ്‌ വെറും ഒരു കാരണം മാത്രമായിരുന്നു അതിനെക്കാള്‍ ഏറെ അവള്‍ അവനോടു ചെര്‍നിരിക്കാന്‍ കൊതിച്ചിരുന്നു. മറ്റാരും കാണാതെ അവള്‍ ഇടയ്ക്കിടയ്ക്ക് അവനു കോഫീബൈറ്റ്  സംമാനിക്കുംയിരുന്നു. അവ്ലക്ക് അവനോടു എന്തൊക്കയോ പറയാനുണ്ടായിരുന്നു അല്ലെങ്കില്‍ എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു. അവള്‍ അവനില്‍ നിന്ന് എന്തൊക്കെയോ കേള്‍ക്കാന്‍ കൊതിച്ചിരുന്നു. അതിനായി കൂടെ കൂടെ ഓരോ കാരണങ്ങള്‍ ഉണ്ടാക്കി അവന്റെ അടുത്ത് വരാറുണ്ടായിരുന്നു. കൂടുകരെല്ലാം അവള്‍ക്കു നിന്നോട് പ്രേമമാട എന്ന് അവനോടു പറഞ്ഞു തുടങ്ങി. പക്ഷെ അവന്‍ വിശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു. കാരണം ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കണമല്ലോ.
ഒഴിഞ്ഞ ഒരു ക്ലാസ്സ്‌ മുറിയിലായിരുന്നു എല്ലാവരും ഇടവേളകള്‍ ചിലവഴിച്ചിരുന്നത്‌. ഒരുദിവസം ആ ക്ലാസ്സ്‌ മുറിയില്‍ അവന്‍ ബ്ലാക്ക്‌ ബോര്‍ഡില്‍ ചോക്ക് കഷ്ണങ്ങള്‍ കൊണ്ട് ചിത്രം വരച്ചു കൊണ്ട് നിന്നപ്പോള്‍ അവള്‍ അവന്റെ അടുത്തെത്തി.  അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. നിറഞ്ഞു തുലുംബാരായ കണ്ണുകളുമായി അവള്‍ അവന്റെ അരികില്‍ നിന്നു. രണ്ടു തുള്ളി കണ്ണുനീര്‍ അവളുടെ കണ്ണില്‍ നിന്നും അടര്‍ന്നു താഴെ വീണു.
“ഞാന്‍ പോവ്വാ  “
“പോവ്വാന്നുവേച്ചാ”
“അതെ ഞാന്‍ പോവ്വാ, ഈ സ്കൂളീന്ന് പോവ്വാ”
വിതുമ്പുന്ന സ്വരത്തില്‍ അവള്‍ ഒരുവിടം പറഞ്ഞൊപ്പിച്ചു. അവള്‍ തന്നെ വിട്ടു പോകുകയാണ് എന്നറിഞ്ഞപ്പോള്‍ അവന്റെ മുഖത്തും കരിനിഴല്‍ പടര്‍ന്നു. എന്ത് പറയണമെന്നറിയാതെ അവന്‍ നിശബ്ദമായി അവളെ തന്നെ നോക്കി നിന്നു. അവള്‍ കയിലിരുന്ന ഓടോഗ്രാഫും ഒരു റോസാ പൂവും അവന്റെ നേരെ നീട്ടി.
“ഇത് എന്‍റെ ഓര്‍മക്കായ്‌ ഒരു ഓട്ടോഗ്രാഫ്, പിന്നെ ഈ പൂവും നിന്റെ ഒരു കടം ഭാക്കില്ലേ പൂവിന്റെ,   നിനക്ക് ഒര്മണ്ടോ അന്ന് നീ പൂവ് തന്നത് “
“നീ …  ഒരു സൂചനപോലും തന്നില്ല “
“പെണ്‍കുട്ട്യോള്‍ ആണോടാ പൊട്ടാ ആദ്യം ഇഷ്ടനുന്നു പറയ്വാ “
കരഞ്ഞുകൊണ്ട് അവള്‍ അവനോടു ചേര്‍ന്ന് നിന്നു എന്ത് ചെയ്യണമെന്നറിയാതെ വിയര്‍ത്തു വിവശനായി നിന്ന അവന്റെ കവിളിലെക്കൊരു ഉമ്മ കൊടിതിട്ടു അവള്‍ പുറത്തേക്കു ഓടിപ്പോയി. ആദ്യ ചുംബനത്തിന്റെ മധുരത്തിനെക്കാള്‍ വിരഹത്തിന്റെ വേദന അവന്റെ കണ്ണില്‍ നിറഞ്ഞു, അത് രണ്ടു തുള്ളി കണ്ണുനീരായി നിലത്തേക്ക്‌ പതിച്ചു. പ്രണയം അറിയും മുമ്പേ വിരഹ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവനു. തന്‍ കൂടെ കൊണ്ട് നടന്ന സ്വപ്നങ്ങളുടെ ചില്ല് കൊട്ടാരം തകര്‍ന്നു പോയ നൊമ്പരം അവള്‍ ഇനി ആരോട് പറയും.
അവന്‍ ഓടോഗ്രാഫിന്റെ ഏടുകള്‍ ഓരോന്നായി മറച്ചു നോക്കി , ആദ്യത്തെ കുറെ ഏടുകളില്‍ ഒന്നും എഴുതിയിട്ടില്ലയിരുന്നു. ഇടയിലെ ഒരു പേജില്‍ ഇങ്ങനെ എഴുതിയിരുന്നു
“ഓര്‍ക്കാന്‍ ശ്രമിച്ചില്ലെങ്കിലും മറക്കാന്‍ ശ്രമിക്കരുത് ” എന്ന് സ്വന്തം …


അറിഞ്ഞിട്ടും പറയാതെ പോയ പ്രണയം .........

പ്രണയം അനിര്‍വ്വചനീയമായ അതിമനോഹരമായ വികാരം എന്നൊക്കെ വര്‍ണ്ണിക്കുമ്പോഴും അങ്ങനെ അനിര്‍ഗ്ഗളം പ്രവഹിക്കുന്ന ഒന്നല്ല പ്രണയം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രണയത്തിനുള്ളില്‍ തന്നെ ഒരായിരം പ്രതിബന്ധങ്ങളുണ്ട്.



നിന്നെ പഠിക്കുവാന്‍ ഞാനെന്റെ സമയമേറെയും മാറ്റി വച്ചു ഒടുവില്‍,
എന്റെ പ്രണയത്തെ ഖബറടക്കെണ്ടിവരുമെന്ന് ഞാനറിഞ്ഞത്,
നിന്റെ വിവാഹക്ഷണക്കത്തെന്റെ കയ്യില്‍ തന്നു നീകണ്ണുകള്‍ കൊണ്ട്
യാത്ര മൊഴിഞ്ഞപ്പോളാണ്

പറയാതെ പോയ എന്റെ ഹൃദയ മിടിപ്പ്
പറഞ്ഞിട്ടും നീ കേള്‍ക്കാതെ പോയത്
അറിഞ്ഞിട്ടും നീ അറിയാതെ നടിച്ചത്
നിന്റെ ചിരിയില്‍ ഞാനെന്റെ ഹൃദയത്തെ കുളിര്‍പ്പിച്ചു

നിന്റെ കണ്‍കോണിലെവിടെയോ
എന്റെ രൂപമുണ്ടെന്ന് ഞാന്‍ ധരിച്ചു
നിന്റെ ഹൃടയമിടിപ്പോരിക്കല്‍
എന്റെ പേര് ചൊല്ലുമെന്ന്
ഞാന്‍ വൃഥാ കൊതിച്ചു...
നമ്മുടെ കണ്ണുകളുടക്കുമ്പോള്‍
അറിയാതെയെന്റെ ഹൃദയം തുടിച്ചു
നാമൊരുമിച്ചു പാടുവാന്‍
ഞാന്‍ ഗാനങ്ങള്‍ പടച്ചു വച്ചു
നിന്റെ പേര് ചേര്‍ത്തെന്നെ
കൂട്ടുകാര്‍ കളിയാക്കുമ്പോള്‍
ദേഷ്യം മറയായ്‌ പിടിച്ചു ഞാന്‍ ,
ഉള്ളിലഹങ്കരിച്ചു
എന്നോടൊത്തുള്ള നിമിഷങ്ങളില്‍
ഞാന്‍ ചുറ്റുമുള്ള ലോകത്തെ മറന്നു
നിന്റെ വിരലുകളൊരിക്കല്‍
എന്റെ കയ്യിലോതുങ്ങുമെന്നും
ഞാന്‍ വെറുതെ നിനച്ചു
നീ പുഞ്ചിരിക്കുന്നതെനിക്ക് വേണ്ടിയെന്ന്‍
ഞാന്‍ മനസ്സാലെ അഭിമാനിച്ചു
നിന്നെ പഠിക്കുവാന്‍ ഞാനെന്റെ
സമയമേറെയും മാറ്റി വച്ചു...
രാവേറെയായിരിക്കുന്നു  പിരിയാം നമുക്കിനി
ഒരു കണ്ണുനീര്‍ പുഷ്പം ഒരുക്കിവച്ച് കൊള്‍ക നീ,
എന്റെ പ്രണയകുടീരത്തിലര്‍പ്പിക്കുവാന്‍ ..

Tuesday, March 15, 2011

എന്‍ പ്രിയ സഖിക്കായ് ........




നീ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒത്തിരി സന്തോഷിച്ചു .... 
നിന്‍റെ സ്നേഹം രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഒരുപാട് ആഗ്രെഹിച്ചു പക്ഷേ അതുപേക്ഷിച്ചു തിരിഞ്ഞു നടക്കാനേ എനിക്ക് കഴിമായിരുന്നുള്ളൂ എനികൊരിക്കലും നിന്‍റെ സ്നേഹം നേടാന്‍ ഉള്ള അര്‍ഹത ഇല്ല അതായിരുന്നു എന്‍റെ ഉള്ളില്‍ നിന്നോട് ഒരുപാട് സ്നേഹം ഉണ്ടായിട്ടും തരാന്‍ കഴിയാത്തത് ... ഉള്ളില്‍ നിന്നോടുള്ള സ്നേഹം കാത്തു സൂക്ഷിച്ചു അത് നിനക്ക് തരാന്‍ കഴിയാത്ത എന്‍റെ വേദന നിനകെന്നോടും സ്നേഹം ഉണ്ടെന്നും എനിക്കറിയാം പക്ഷേ അതും ഒരു സൌഹൃതമാകം ... ഹൃദയം നുറുങ്ങുന്ന വേദനയോടെ നിന്നില്‍ നിന്നും എന്‍റെ പ്രണയം ഞാന്‍ മറച്ചുവെച്ചു ...... ഹൃതയം ഉമിത്തീ പോലെ നീറുമ്പോഴും ഞാന്‍ നിന്നോട് ചിരിച്ചു സംസാരിച്ചു എന്‍റെ കരയുന്ന കണ്ണുകള്‍ നീ കാണാതിരിക്കാന്‍ ഞാന്‍ മനസുകൊണ്ട് കരയുകയും മുഖത്ത് ചിരി വരുത്തുകയും ചെയ്തു .. നിന്നെ എനിക്ക് ഒരുപാടിഷ്ട്ടമാണ് എന്നെക്കാളും എന്‍റെ ജീവനേക്കാളും .... ഒരു കടലോളം സ്നേഹം നിനക്കായ് ഉള്ളില്‍ സൂക്ഷിക്കുബോഴും ഒരു തുള്ളി സ്നേഹം നിനക്ക് തരാന്‍ കഴിയാത്ത എന്‍റെ വേദന നിനക്ക് മനസിലാവുമോ .......... ഈ ജന്മത്തിലെ നമ്മുടെ പ്രണയം അടുത്ത ജന്മത്തില്‍ ദൈവം സാധിച്ചു തരട്ടെ ........ എന്‍റെ ഈ ജന്മം വേദനിക്കാന്‍ ഉള്ളതാണ് വേദനിച്ചു തീരട്ടെ ഈ ജന്മം ഇങ്ങനെ ............ അടുത്ത ഒരു ജന്മം നിനക്കായ് ......... നിന്‍റെ സഖിയാവാന്‍ .......... ഞാന്‍ വരാം .......... ഈ ജന്മത്തില്‍ ഒരിക്കല്‍ കൂടി നീ പറയുമോ നിന്‍റെ ഈ സഖിയോടു നിനക്കെന്നെ ഇഷ്ട്ടമാണെന്ന് ഈ ജന്മം മുഴുവന്‍ എനിക്കൊര്‍മിക്കാന്‍ ........... ഞാന്‍ കാത്തിരിക്കും ......... വെറുതെ............

Wednesday, March 9, 2011

പ്രണയ ശിശിരങ്ങള്‍.........

പ്രണയിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് പ്രണയമെന്ന വസന്തത്തിന്റെ മധുരവും..,കയ്പ്പും അനുഭവിച്ചറിഞ്ഞ കൂട്ടുകാര്‍ക്ക് ഒരിക്കലും മരണമില്ലാത്ത ആ പ്രണയത്തിന്റെ ഓര്‍മ്മകള്‍....


 

മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്‍മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും...




നഷ്ട സ്വപനങ്ങളുടെ ചിതാഭസ്മം വീന്ടെടുക്കുവാനുള്ള തീര്‍ത്ഥാടനം ജീവിതം.......തിരിച്ചറിയുന്ന കണ്ണാടിപോലെ പ്രണയവും."പ്രണയം ജീവിതത്തിലെ വസന്തമാണ് ...ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ചുരുക്കം... പ്രണയിക്കാനും ..,പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന കൂട്ടുകാര്‍ക്ക് അവരുടെ മനസ്സിനുള്ളിലൊളിപ്പിച്ചു വെച്ചിരിക്കുന്ന പ്രണയ സങ്കല്പങ്ങള്‍ പങ്കുവെക്കാനായ്.... പ്രണയിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് അവരുടെ സ്വപ്നങ്ങളും,നൊമ്പരങ്ങളും പങ്കുവെക്കാനായ്‌ .... പ്രണയമെന്ന വസന്തത്തിന്റെ മധുരവും..,കയ്പ്പും അനുഭവിച്ചറിഞ്ഞ കൂട്ടുകാര്‍ക്ക് ഒരിക്കലും മരണമില്ലാത്ത ആ പ്രണയത്തിന്റെ ഓര്‍മ്മകള്‍.. 





നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍.....
നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്.
അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് .....അത് പ്രണയമല്ല .....
അത് വിട്ടു വീഴ്ചയാണ്........മാത്രമല്ല ആ സമയം അവളുമായ്
വഴക്കിടുന്നത് പോലും അവളെ.... 
വേദനിപ്പിക്കും എന്ന് നിങ്ങള്‍ കരുതും...........അതും പ്രണയമല്ല..
കാരുണ്യമാണ്എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍.അവളെക്കാള്‍ വേദന
അനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍....
നിങ്ങളെക്കാള്‍ നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്‍........
അവള്‍ വേദനിക്കരുത് എന്ന് കരുതി 
ആ പ്രണയത്തെ മനസ്സിനുള്ളില്‍ തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ് എങ്കില്‍......
ഓര്‍ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ് പ്രണയം.....





ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
എപ്പോള് എന്നറിയാതെ കടന്നു വരുന്നു.
അതില് ആരൊക്കെയോ
ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം...
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ....
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.

ചില സൌഹൃദങ്ങള് ദൂരമോ, നിറമോ,
ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു.
അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...


ചിറകറ്റു വീഴുന്ന മോഹങ്ങള്‍ നല്‍കുന്ന വേദനയും പേറി നില്ക്കുമ്പൊള്‍ എന്നെ തഴുകി പൊകുന്ന കുളിര്‍ കാറ്റിനും കണ്ണുനീരിന്‍റെ നനവ് ..... ഞാനറിയുന്നു ആഗ്രഹങള്‍ വേദനകള്‍ മാത്രം നല്‍കുന്നു . അറിഞുകൊണ്ട് വേദനിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..
ഒരാളെ കാണുമ്പോള്‍ തോന്നുന്ന സ്നേഹം വെറും ഇല്ലായ്മയാണ് .... ബാഹ്യമായ സൗന്ദര്യത്തെ ആണ് സ്നേഹിക്കുന്നത് .. അല്ലാതെ സ്നേഹിക്കുന്നവര്‍ എത്രപേര്‍ ............ ആരും ആരെയും മനസിലാക്കുനില്ല .... എല്ലാവരും സ്നേഹിക്കും അവസാനം അവരവര്‍ അവരുടെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു ചിന്ത മാറ്റും. അപ്പോള്‍ സ്നേഹം അവിടെ ശൂന്യം ...... അന്തകാരം ഉണ്ടെങ്കില്‍ അവിടെ നേരിയ പ്രകാശവും കാണും .....................
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ അല്ലാവരും കാണും ........പക്ഷെ
കരയുമ്പോള്‍ ഒറ്റെയ്ക്ക് മാത്രെമേ കാണു...അതാണ് ഈ തലമുറയുടെ പ്രത്യേകത ...
ചില പ്രണയങ്ങള്‍ നല്ലത് പോലെ പുഷ്പിക്കും ... ചിലത് ഒരു കനലായി നെന്ചില്‍ കിടക്കും .................
അതുകൊണ്ട് ഓര്‍ക്കുക പ്രണയിക്കുമ്പോള്‍ ................വേണമോ ? വേണ്ടയോ?

 ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം....
ഓരോ വരികള്ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.....
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം....
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം....