Wednesday, March 9, 2011

പ്രണയ ശിശിരങ്ങള്‍.........

പ്രണയിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് പ്രണയമെന്ന വസന്തത്തിന്റെ മധുരവും..,കയ്പ്പും അനുഭവിച്ചറിഞ്ഞ കൂട്ടുകാര്‍ക്ക് ഒരിക്കലും മരണമില്ലാത്ത ആ പ്രണയത്തിന്റെ ഓര്‍മ്മകള്‍....


 

മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്‍മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. പ്രണയം നഷ്‌ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും...




നഷ്ട സ്വപനങ്ങളുടെ ചിതാഭസ്മം വീന്ടെടുക്കുവാനുള്ള തീര്‍ത്ഥാടനം ജീവിതം.......തിരിച്ചറിയുന്ന കണ്ണാടിപോലെ പ്രണയവും."പ്രണയം ജീവിതത്തിലെ വസന്തമാണ് ...ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ചുരുക്കം... പ്രണയിക്കാനും ..,പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന കൂട്ടുകാര്‍ക്ക് അവരുടെ മനസ്സിനുള്ളിലൊളിപ്പിച്ചു വെച്ചിരിക്കുന്ന പ്രണയ സങ്കല്പങ്ങള്‍ പങ്കുവെക്കാനായ്.... പ്രണയിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് അവരുടെ സ്വപ്നങ്ങളും,നൊമ്പരങ്ങളും പങ്കുവെക്കാനായ്‌ .... പ്രണയമെന്ന വസന്തത്തിന്റെ മധുരവും..,കയ്പ്പും അനുഭവിച്ചറിഞ്ഞ കൂട്ടുകാര്‍ക്ക് ഒരിക്കലും മരണമില്ലാത്ത ആ പ്രണയത്തിന്റെ ഓര്‍മ്മകള്‍.. 





നിങ്ങള്‍ ഒരാളെ പ്രണയിക്കുന്നു എങ്കില്‍.....
നിങ്ങള്‍ കരുതും അവളാണ് ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വസ്തു എന്ന്.
അവളുടെ എല്ലാ വാശികളും അംഗീകരിക്കും എന്ന് .....അത് പ്രണയമല്ല .....
അത് വിട്ടു വീഴ്ചയാണ്........മാത്രമല്ല ആ സമയം അവളുമായ്
വഴക്കിടുന്നത് പോലും അവളെ.... 
വേദനിപ്പിക്കും എന്ന് നിങ്ങള്‍ കരുതും...........അതും പ്രണയമല്ല..
കാരുണ്യമാണ്എന്നാല്‍ അവള്‍ വേദനിക്കുമ്പോള്‍.അവളെക്കാള്‍ വേദന
അനുഭവിക്കുന്നത് നിങ്ങള്‍ ആണെങ്കില്‍....
നിങ്ങളെക്കാള്‍ നന്നായി നിങ്ങളെ മനസ്സിലാക്കുന്നത് അവളാണെങ്കില്‍........
അവള്‍ വേദനിക്കരുത് എന്ന് കരുതി 
ആ പ്രണയത്തെ മനസ്സിനുള്ളില്‍ തന്നെ സുക്ഷിക്കുവാന്‍ കഴിയുകയാണ് എങ്കില്‍......
ഓര്‍ക്കുക അതാണ് പ്രണയം ....... അത് മാത്രമാണ് പ്രണയം.....





ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
എപ്പോള് എന്നറിയാതെ കടന്നു വരുന്നു.
അതില് ആരൊക്കെയോ
ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം...
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ....
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.

ചില സൌഹൃദങ്ങള് ദൂരമോ, നിറമോ,
ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു.
അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...


ചിറകറ്റു വീഴുന്ന മോഹങ്ങള്‍ നല്‍കുന്ന വേദനയും പേറി നില്ക്കുമ്പൊള്‍ എന്നെ തഴുകി പൊകുന്ന കുളിര്‍ കാറ്റിനും കണ്ണുനീരിന്‍റെ നനവ് ..... ഞാനറിയുന്നു ആഗ്രഹങള്‍ വേദനകള്‍ മാത്രം നല്‍കുന്നു . അറിഞുകൊണ്ട് വേദനിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു
ഈ ഞാനും..
ഒരാളെ കാണുമ്പോള്‍ തോന്നുന്ന സ്നേഹം വെറും ഇല്ലായ്മയാണ് .... ബാഹ്യമായ സൗന്ദര്യത്തെ ആണ് സ്നേഹിക്കുന്നത് .. അല്ലാതെ സ്നേഹിക്കുന്നവര്‍ എത്രപേര്‍ ............ ആരും ആരെയും മനസിലാക്കുനില്ല .... എല്ലാവരും സ്നേഹിക്കും അവസാനം അവരവര്‍ അവരുടെ സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു ചിന്ത മാറ്റും. അപ്പോള്‍ സ്നേഹം അവിടെ ശൂന്യം ...... അന്തകാരം ഉണ്ടെങ്കില്‍ അവിടെ നേരിയ പ്രകാശവും കാണും .....................
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ അല്ലാവരും കാണും ........പക്ഷെ
കരയുമ്പോള്‍ ഒറ്റെയ്ക്ക് മാത്രെമേ കാണു...അതാണ് ഈ തലമുറയുടെ പ്രത്യേകത ...
ചില പ്രണയങ്ങള്‍ നല്ലത് പോലെ പുഷ്പിക്കും ... ചിലത് ഒരു കനലായി നെന്ചില്‍ കിടക്കും .................
അതുകൊണ്ട് ഓര്‍ക്കുക പ്രണയിക്കുമ്പോള്‍ ................വേണമോ ? വേണ്ടയോ?

 ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം....
ഓരോ വരികള്ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.....
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം....
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം....


                 

Monday, March 7, 2011

ഒരു ചാറ്റല്‍ മഴയുടെ തീരത്ത്......





പുറത്ത്  പതുക്കെ മഴ പെയ്തു തീരുന്നു........എവിടെയൊക്കെയോ തട്ടിത്തടഞ്ഞ് , ചിന്നിച്ചിതറി പെയ്തൊഴിയുന്ന മഴ...വിടവാങ്ങലുകളുടെ തേങ്ങലോടെ  , വീണ്ടും വരാമെന്നുള്ള വാഗ്ദാനങ്ങളില്ലാതെ എവിടെയോ ഒരിത്തിരി നനവ് ബാക്കി വെച്ച് പടിയിറങ്ങിപ്പോകുന്നു .....


എനിക്കെന്തിഷ്ടമാണ് മഴ... എനിക്ക് മാത്രമാണോ..? മനസ്സില്‍ സ്വല്പമെങ്കിലും സ്‌നേഹമോ,  പ്രണയമോ, വിരഹമോ കാത്തു സൂക്ഷിക്കുന്ന ആര്‍ക്കും പ്രിയങ്കരിയാണ് മഴ.. നനുനനുത്ത മഴയില്‍ പ്രിയപ്പെട്ടവളുടെ അരികു ചേര്‍ന്നിരുന്നു സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ കൊതിക്കാത്ത ആരുമുണ്ടാവില്ല... എന്ന് മുതലാണ് ഞാന്‍ മഴയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്..? അറിയില്ല... എനിക്കോര്‍മ്മ വച്ച കാലം മുതല്‍ എനിക്കിഷ്ടമാണ് മഴ.. വയ്കുന്നേരങ്ങളില്‍ തിമര്‍ത്തു പെയ്യുന്ന മഴയില്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുള്ള യാത്ര എന്നും ഒരാഘോഷം തന്നെയായിരുന്നു..





നിന്റെ കൈ പിടിച്ചെത്തുന്ന പുലരികളെല്ലാം എനിക്ക് പച്ചയും വെള്ളയും യൂണിഫോമണിഞ്ഞ സ്കൂള്‍ ദിനങ്ങളാണു...........വെള്ളം ചിന്നിച്ചിതറിപ്പായിച്ചു കുസൃതിച്ചിരി പൊഴിക്കുന്ന വര്‍ണ്ണക്കുടകള്‍...ചെളിവെള്ളം മത്സരിച്ച് തട്ടിത്തെറിപ്പിച്ച് മഴയില്‍ കുതിര്‍ന്നു പോയ വാശിക്കൊടുവിലെ ഇണക്കങ്ങള്‍..


നിറഞ്ഞു കവിഞ്ഞ പാടങ്ങളില്‍ ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊക്കും, പുഴയിലുടെ ഒഴുകി വരുന്ന തേങ്ങയും, തടികളും മറ്റും കരക്കടുപ്പിക്കുന്ന നാണുവേട്ടനും, ചെറു ചൂണ്ടകളുമായി കണ്ടങ്ങളിലും തോടുകളിലുമിരിക്കുന്ന കുട്ടികളുമൊക്കെ ഒരു സ്ഥിരം മഴക്കാഴ്ചയാണ്. വേനലവധി കഴിഞ്ഞു പുതിയ ഉടുപ്പുകളും പുസ്തകങ്ങളുമായി ആദ്യമായി സ്‌കൂളിലേക്ക് പോവുമ്പോള്‍ ഒരു കൊച്ചു കൂടുകാരനെപ്പോലെ കൈ പിടിച്ചു നടക്കാന്‍ മഴയുണ്ടാവും. മാനത്ത് ഏഴ് നിറങ്ങളില്‍ വിരിയുന്ന മഴവില്ല് എത്ര കൌതുകത്തോടെയാണ് ആ കുട്ടിക്കാലത്ത് നോക്കിനിന്നിട്ടുള്ളത്.




                                           
എത്രയെത്ര ഭാവങ്ങളാണ് മഴയ്ക്ക്? ഒരു ചെറു പുഞ്ചിരിയോടെ ഒരു കാമുകിയുടെ ഭാവവുമായി വരുന്ന നനുനുത്ത ചാറ്റല്‍ മഴ.. മറ്റു ചിലപ്പോള്‍ ഒരു വിഷാദ ഭാവത്തോടെ ഇരുണ്ടുമൂടി, തന്റെ പ്രിയപ്പെട്ടവന്‍ തന്നെ പിരിയുമ്പോള്‍, താന്‍ കരഞ്ഞാല്‍ അവന് വിഷമമാവുമെന്നു ഭയന്ന്, എല്ലാ ദുഖവും ഉള്ളിലൊതുക്കി.. അവന്‍ കണ്മുന്നില്‍ നിന്നു മാഞ്ഞു പോയിക്കഴിഞ്ഞാല്‍... ആര്‍ത്തലച്ചു കരയാന്‍ വെമ്പുന്ന ഒരു ഭാര്യയുടെ ഭാവവുമായി നില്ക്കും. അതുമല്ലെങ്കില്‍ എല്ലാം നശിപ്പിക്കാനുള്ള കോപവുമായി, എല്ലാം കത്തിച്ചു ചാമ്പലാക്കാന്‍ മിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ ഒരു ഉഗ്രരൂപിണിയായി വന്ന് ആടിത്തിമര്‍ക്കും...


എങ്കിലും ജാലകത്തിന്റെ ഇത്തിരിക്കാഴ്ചകളിലൂടെ ഇന്നു നിന്നെ കാണുമ്പോള്‍ നിനക്കെന്തേ ഭംഗിയില്ലാത്തതു.......നിന്റെ ഈണങ്ങളെന്തേ വിരസമാവുന്നതു.......മടുപ്പിക്കുന്ന ഇരുണ്ട ഭാവങ്ങള്‍ മാത്രം...അവസാനത്തെ തുള്ളികളുടെ തുളുമ്പിപെയ്യലില്‍ എനിക്കുള്ള മറുപടി കാണാതിരിക്കില്ല...പനിയുടെ ഉള്‍ച്ചൂടില്‍ നിന്റെയീണങ്ങളെ തൊട്ടെടുക്കാനാവില്ലെന്നു ഞാന്‍ വൈകിയാണെങ്കിലും മനസ്സിലാക്കുന്നു.....ഈ പനിയും നീ സമ്മാനിച്ചതാണു..പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കൂടി മറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മകളെല്ലാം വീണ്ടും വിരിയിച്ചെടുക്കാന്‍...അടുത്ത മഴയില്‍ നിന്നിലേക്ക് മടങ്ങാന്‍ ഒരുപാട് ഓര്‍മ്മകളുമായ് ഞാന്‍ കാത്തിരിക്കാം..........



Sunday, March 6, 2011

എന്റെ നല്ല സുഹ്രത്



മനസ്സറിയനും മനസ്സറിഞ്ഞു സ്നേഹിക്കാനും ഒരു സുഹൃത്ത്‌ ,അങ്ങനെ ഒരു സുഹ്രത്തിനെയാണല്ലോ ഏതൊരാളും ജീവിതത്തില്‍ ഏറെ വിലമതിക്കുന്നത് ,ഒരു കടലിനോളം ആഴമുണ്ട് ഒരു സുഹ്രത്തിന്.
പുറത്തറിയാതെ പുറത്തറിഞ്ഞാല്‍ തന്നെ വിസ്ഫോടനങ്ങള്‍ ഉണ്ടായേക്കാവുന്ന എത്രയോ രഹസിയങ്ങള്‍ സുഹൃത്തിന്റെ മനസ്സില്‍ ആഴത്തില്‍ ഒളിഞ്ഞു കിടക്കുന്നു.
മനസ്സ് തളരുമ്പോള്‍ , ആ ദുരന്തം ജീവിതത്തെ കീഴടക്കുമ്പോള്‍ നമുക്ക് തല ചായ്ക്കാന്‍ ഒരു തോളിന്റെ ആശ്വാസം ചെറുതൊന്നുമല്ല. ഒരു സൌഹൃതം രണ്ടുപേര്‍ക്കിടയില്‍ വീണു ഊഷ്മള മാകെണ്ടാതാണ് ,നിങ്ങള്‍ക്കിടയില്‍ ആശ്വാസവും സാന്ത്വനവുമാകുന്നസുഹൃത്ത്‌ പ്രശ്നങ്ങളുടെ ച്ചുഴിയിലാകുമ്പോള്‍ പിന്നീട് വേര്‍പിരിയലിന്റെ വക്കത്തെത്താവുന്നതയിരിക്കാം പലപ്പോളും
,സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ വേര്‍പിരിയലിന്റെ ആവശ്യം വരില്ല. ഒരാളെയും ആദ്യത്തെ സംസാരത്തിലോ കാഴ്ചയിലോ മനസ്സിലാക്കാന്‍ കഴിയില്ല. ഏതാനും ദിവസത്തെ ഇടപഴകല്‍ കൊണ്ട് മനസ്സിലാക്കാം. ജോലിയോ, കുടുംബമഹിമയോ പണമോ ഒന്നും ഒരാളുടെ വ്യെക്തിതത്ത്വത്തിന്റെ മാനധണ്ട്ടമല്ല,പെരുമാറ്റം ,സത്യസന്ധത , വിശ്വസ്തത എന്നിവയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വേറെ ഒന്നും നോക്കാതെ അയാളെ സുഹ്രത് ആക്കാം
ആശ്വാസത്തിന് വേറെ ഒരാളെ തേടേണ്ടി വരുന്നുണ്ടോ...? നിങ്ങളുടെ മനസ്സാക്ഷി യോട് ചോദിക്കുക ...
നിങ്ങളുടെ
സ്നേഹിതന്‍............ ഖനുസ് --
സ്നേഹം എന്നെ കരയിച്ചോട്ടെ........
പക്ഷെ ഞാന്‍ സ്നേഹിക്കുന്നവര് കരയാതിരിക്കട്ടെ....









scrap code

പ്രവാസിക്ക് നാട്ടില്‍ പെണ്ണില്ല ...!!!


സുഹുര്തുക്കളെ ആരെങ്കിലും കല്യാണം കഴിക്കാതെ ഗള്‍ഫിലോട്ടു വരാന്‍ നില്‍ക്കുന്നുന്ടെങ്ങില്‍ ഒന്ന് ശ്രദ്ധിക്കുക .. കല്യാണം കഴിച്ചിട്ട് ഗള്‍ഫിലോട്ടു വന്നാ മതി . കാരണം നാട്ടില്‍ ഗള്ഫുകാരന് പെണ്ണില്ല എന്നൊരു ന്യൂസ്‌ കേട്ടു എഴുതിയതാ ഈ ബ്ലോഗു . നാട്ടിലുള്ള പെണ്‍ കുട്ടികള്‍ക്ക് ഗള്‍ഫുകാരെ വേണ്ടത്രേ { എന്റെ പടച്ചോനെ പെണ്ണ് കെട്ടാനുള്ള ഭാഗ്യ മുണ്ടോ ആവ്വോ..?)


പണ്ട് ഒരു ഗള്‍ഫുകാരനെ കിട്ടാന്‍ വലിയ പാടായിരുന്നു .. ഇന്നോ മത്തി കടപ്പുറത്ത് കിടക്കുന്നത് പോലെയല്ലേ ഗള്‍ഫുകാര്‍ ..
ഇപോഴത്തെ പ്രവാസി പെണ്ണ് ചോദിച്ചു ചെന്നാല്‍ പെണ്ണിന്റെ വീട്ടുകാര്‍ ആദ്യം ചോദിക്കുന്നത് വൈഫിനെ കൊണ്ട് പോകുമോ എന്നാനെത്രേ ( ഇവിടെ ഒറ്റയ്ക്ക് നിക്കാന്‍ തന്നെ പെടുന്ന പാട് ..) ഇങ്ങനെ പോയാല്‍ പ്രവാസികള്‍ പെണ്ണ് കെട്ടാതെ ജീവിതം തീര്‍ക്കേണ്ടി വരുമോ എന്റെ സുഹുര്തുക്കളെ .?. എനിക്കത് ആലോചിക്കാന്‍ വയ്യേ .......!!!!

കേരളത്തിലെ ഇപ്പോഴത്തെ പെണ്‍ കുട്ടികള്‍ നാട്ടില്‍ ജോലിയുള്ള ചെക്കന്‍ മാരെ മതീ എന്ന് പറഞ്ഞു വാശി പിടിക്കുകയനെത്രെ..
തറവാട്ട്‌ മഹിമ യില്ലെങ്ങിലും ഗുല്ഫുകാരെനെന്നു കേട്ടാല്‍ സമ്മതം മൂളിയിരുന്ന പെണ്‍ കിടാങ്ങളെ കിട്ടാനില്ലാ എന്നാ എന്റെ ഒരു അടുത്ത സുഹുര്‍ത്ത് വഴി അറിയാന്‍ കഴിഞ്ഞത് .. ആ പഴയ കാലമൊക്കെ പോയി മക്കളെ ഇനിയെന്ത് വഴി ...
പെണ്ണ് കെട്ടണ്ട അല്ലെ ..? ? എത്ര കാലം പോകും ഇങ്ങനെ ..??

വര്‍ഷത്തില്‍ പെട്ടിയും ത്തൂകി പശുവിനെ കുത്തി വെക്കാന്‍ വരുന്ന മൃഗ ഡോക്റ്ററെ പോലെ വീട്ടില്‍ വരുന്ന പ്രവാസിയെ ഇനി ആര്‍ക്കും വേണ്ടേ ങ്ങീ ങ്ങീ ങ്ങീ :( :( ..


വീട്ടിലെ അത്യാവിശ്യമായ പല ഗട്ടങ്ങളിലും ഫോണിലൂടെ ബന്ധ പെടുന്ന പ്രവാസിയെ പുതിയ തല മുറക്ക് സ്വീകരിക്കാന്‍ മടി ....( പുതിയ തലമുറകളെ നിങ്ങള്‍ ഇതിനൊക്കെ അനുഭവിക്കും .. പ്രവാസികള്‍ പാവാ...ലോല ഹൃതയം താങ്ങി നടക്കുന്നവര്‍ .. എന്നിട്ടും ഞങളെ നിങ്ങള്ക്ക് വേണ്ട അല്ലെ .. ആയിക്കോട്ടെ ..)

നാട്ടിലാനെങ്ങില്‍ ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ചു ജീവിതം സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കാം എന്നാകും അവരൊക്കെ ചിന്ടിക്കുന്നത് അല്ലെ ..?( എത്ര കാലം കുടിക്കുമെന്നു നോക്കാല്ലോ ആ കഞ്ഞി.... )

എന്തായാലും പ്രവാസിക്ക് എന്നും സങ്ങടങ്ങളെയുള്ളൂ ഇതും കൂടി വരവ് വെക്കാം അല്ലെ .. സീനിയര്‍ പ്രവാസികളെ നിങ്ങള്‍ ഇത് വായിച്ചു ചിരിക്കണ്ടാ
ഞങ്ങളുടെ മാവും പൂക്കും .. ങ്ങാ...

Saturday, March 5, 2011

പ്രണയം ഒരു കടങ്കഥ


അവന്‍ സമീപത്തുള്ളപ്പോള്‍ വയറ്റിനുള്ളില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതു പോലെ തോന്നി അവള്‍ക്ക്. അവന് വയറ്റില്‍ സമുദ്രം ഇളകിമറിയുന്നത് പോലെയും. ചിത്രശലഭങ്ങളെ കുറിച്ച് അവളോ, സമുദ്രത്തെ കുറിച്ച് അവനോ ഒന്നും മിണ്ടിയില്ല. പക്ഷേ അവര്‍ പോലും അറിയാതെ കണ്ണുകള്‍ അക്കാര്യം കൈമാറുന്നുണ്ടായിരുന്നു.
കണ്ണുകള്‍ പറയുന്ന കടങ്കഥകള്‍ക്ക് ഉത്തരമറിയാമെന്ന് അവര്‍ ആദ്യമൊന്നും സമ്മതിച്ചില്ല. പക്ഷേ എപ്പോഴോ ഒരു തിരിഞ്ഞുനോട്ടമായോ ചുണ്ടുകളിലെ നാണമായോ അവര്‍ ആ കടങ്കഥകള്‍ക്ക് ഉത്തരമോതി. പലതവണ മടക്കിച്ചുളിഞ്ഞ കടലാസുകളിലെ വരികളില്‍ അത് കൈമാറി.- ‘’എനിക്ക് നിന്നെ ഇഷ്ടമാണ്‘’. പിന്നീട് മയില്‍പ്പീലി തുണ്ടുകളായി ആ ഇഷ്ടം പെറ്റുപെരുകി.

നാട്ടിന്‍പുറത്തെ ഇടനാഴികളിലും കാമ്പസ്സുകളിലും വായനശാലകളിലും പാടവരമ്പത്തും ബസ് സ്റ്റോപ്പുകളിലുമൊക്കെ പലകുറി ഈ രംഗം ആവര്‍ത്തിച്ചു. നസീറായും വേണു നാഗവള്ളിയായും മോഹന്‍ലാലായും അവന്‍ വേഷമിട്ടപ്പോള്‍ ഷീലയും ജലജയായും സുമലതയും ശോഭനയുമായി അവള്‍ ഒപ്പം ചേര്‍ന്നു. മനസ്സിന്റെ ഏതോ ഭാഗത്തേറ്റ നീറ്റല്‍ പോലെ ആ വികാരം അവര്‍ കൊണ്ടു നടന്നു.
ചങ്ങമ്പുഴയും കീറ്റ്സുമൊക്കെയായിരുന്നു ഇവരുടെ ചങ്ങാതിമാര്‍. കീറ്റ്സ് കേള്‍ക്കാത്ത പാട്ടിന്റെ മാധുര്യത്തെ കുറിച്ച് പാടി കേള്‍പ്പിച്ചപ്പോള്‍ ചങ്ങമ്പുഴ ഇവര്‍ക്ക് രമണനെ പരിചയപ്പെടുത്തിക്കൊടുത്തു. ഇതേതുടര്‍ന്ന് ചിലര്‍ പ്രണയത്തെ താലിചാര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ തൂക്കിലേറ്റി. 

‘പ്രണയ‘ത്തിന് എന്നും കൂടുതല്‍ ഇഷ്ടം ക്യാമ്പസ്സുകളോടായിരുന്നു. ലൈബ്രറി അലമാരകളിലെ എഴുത്തുകാരുടെ കണ്ണുവെട്ടിച്ചും കോണിപ്പടികളുടെ മങ്ങിയ കാഴ്ചകളിലും വാകമരത്തിന്റെ തണലിലും ക്യാമ്പസ് ‘പ്രണയ‘ത്തെ പുല്‍കി. എഴുപത്- എണ്‍പതുകളില്‍ പ്രണയം വിപ്ലവത്തിന്റെ ചുവപ്പിനെയും കാല്‍പ്പനികതയുടെ ഗുല്‍മോഹര്‍പ്പൂക്കളെയും സ്നേഹിച്ചു. 

പ്രണയത്തിന്റെ ഉത്‌കണ്ഠ കിടക്കയില്‍ അവസാനിക്കുന്നുവെന്ന് മാര്‍ക്വേസ് പറഞ്ഞത് കേട്ടവരും കേള്‍ക്കാത്തവരും അവളെ പൂജിച്ചത് പവിത്രതയുടെ ശ്രീകോവിലായിരുന്നു; ഒരിക്കല്‍. അപവാദങ്ങള്‍ക്ക് ദാഹം തീര്‍ക്കാന്‍ പ്രണയത്തിനെ വിട്ടുകൊടുത്തവര്‍ അന്നും ഉണ്ടായിരുന്നു. പക്ഷേ അവര്‍ പണ്ട് എണ്ണത്തില്‍ കുറവായിരുന്നുവെന്ന് മാത്രം.

പക്ഷേ വളരെ പെട്ടെന്ന് തന്നെ പ്രണയത്തിനും ബോറടിച്ചു തുടങ്ങി. ആഘോഷത്തിന്റെ ഉത്പ്പന്നമാകാനാണ് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടം. ഐസ്ക്രീം കഴിക്കാനും‍, സിനിമ കാണാനും അറുബോറന്‍ ക്ളാസ്സുകളില്‍നിന്ന് രക്ഷപ്പെടാനും ഒരുമിച്ചു കറങ്ങാന്‍ ഒരു കമ്പനിയായും മാത്രം പ്രണയം ചുരുങ്ങി. 

ഹൈടെക് പ്രണയത്തിന്റെ കട തുറന്നത് അടുത്ത കാലത്താണ് ചാറ്റ്പ്രേമം, മെസേജ് പ്രേമം, ട്വിറ്റര്‍ പ്രണയം, ഡേറ്റിംഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവിടെ ആള്‍ക്കാരുടെ നീണ്ട ക്യൂവാണ് ഇന്ന്. ശബ്ദത്തെ പ്രണയിക്കുന്നവരാണ് ഇന്നത്തെ കാമുകന്‍( കാമുകി)മാരില്‍ ഏറെയും. സെല്‍ഫോണിലൂടെ ശബ്ദത്തെ ആലിംഗനം ചെയ്ത് ജീവിതംതന്നെ ഹോമിക്കുന്നു ഇക്കൂട്ടര്‍.
 
Missing You Scraps, glitters for Orkut Myspace
ഇന്ന് പ്രണയത്തിന് ഒരു പുതിയ സമവാക്യവും കണ്ടെത്തിയിരിക്കുന്നു. ഒന്നാം ദിവസം- ഐ മിസ്‌ യു ഡാ, രണ്ടാം ദിവസം- ലവ് യു ഡാ, മൂന്നാം ദിവസം- ബൈ ഡാ...സോറീ ഡാ...
scraps

ഒരു മഴയായി നീ എന്നില്‍
പെയ്തപ്പോള്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
ജീവതാളമാകുന്നു
ഒരു കാറ്റായി നീ എന്നെ തഴുകിയപ്പോള്‍
അറിഞ്ഞില്ല ഞാന്‍ അതെന്‍
 ആത്മ സ്പര്‍ശമാകുമെന്നു
അറിയാതെ നിന്നെ അറിഞ്ഞപ്പോള്‍,
 അറിഞ്ഞില്ല
നീ എന്‍ നോമ്പരമാകുമെന്നു ...
ഒരു നിമിഷമെങ്കില്‍ ഒരു
നിമിഷം
ഞാന്‍ നിന്റേതു മാത്രമായിരുന്നെങ്കില്‍...
നീയെന്റെ മാത്രമാകണമെന്നു
ഞാന്‍ പറയില്ല
അതെന്റെ സ്വാര്‍ത്ഥതയാവും...
നിന്നിലലിഞ്ഞ് ഞാനില്ലാതാവും
 വരെയെങ്കിലും
നിനക്കെന്നെയൊന്നു പ്രണയിക്കാമോ?